രാമകൃഷ്‌ണന്‍ പറഞ്ഞതാണ് ശരി, വിവാദത്തില്‍ കഴമ്പില്ല: കെ പി എ സി ലളിത

മനു നെല്ലിക്കല്‍

വ്യാഴം, 8 ഒക്‌ടോബര്‍ 2020 (14:43 IST)
ആര്‍ എല്‍ വി രാമകൃഷ്‌ണനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ലെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്‍‌പേഴ്‌സണ്‍ കെ പി എ സി ലളിത. മോഹിനിയാട്ടത്തില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് തന്‍റേതായി പുറത്തുവന്ന പത്രക്കുറിപ്പിനേക്കുറിച്ച് രാമകൃഷ്‌ണന്‍ പറഞ്ഞതുതന്നെയാണ് ശരിയെന്നും കെ പി എ സി ലളിത വ്യക്‍തമാക്കി.
 
മോഹിനിയാട്ടം അവതരിപ്പിക്കാന്‍ രാമകൃഷ്ണന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും തന്നോട് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ലളിതയുടേതായി പുറത്തുവന്ന പത്രക്കുറിപ്പ്. എന്നാല്‍ ആ പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ലളിതച്ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. 
 
ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് ‘രാമകൃഷ്ണന്‍ പറഞ്ഞതാണ് ശരി’ എന്ന് കെ പി എ സി ലളിത പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍