കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിൽ ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ആര് എല്‍ വി രാമകൃഷ്ണനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് ഉറക്കഗുളിക അമിതമായ അളവില്‍ ഉള്ളില്‍ ചെന്നതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.