മമ്മൂക്കയും മണിച്ചേട്ടനുമാണ് എനിക്ക് ഏറ്റവും അധികം സഹായം ചെയ്തിട്ടുള്ളത്; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ

ചിപ്പി പീലിപ്പോസ്

വ്യാഴം, 30 ജനുവരി 2020 (10:59 IST)
20 വർഷത്തിലധികമായി സിനിമ ഇൻഡസ്ട്രിയിൽ ഉള്ള ആളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ഒരു സിനിമയുടെ തുടക്കം മുതല്‍ അത് തിയേറ്ററില്‍ എത്തുന്നത് വരെ എല്ലാ കാര്യങ്ങളും ഓടി നടന്നത് ചെയ്യുന്നത് ഇവരുടെ ജോലി ആണ്. 
 
സിനിമ ജീവിതത്തില്‍ തിനിക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയിട്ടുള്ളത് മമ്മൂട്ടിയും കലാഭവന്‍ മണിയുമാണെന്നാണ് ബാദുഷ പറയുന്നു. ‘സിനിമയില്‍ ഒരുപാട് ആളുകളോട് കടപ്പാടുണ്ട്. പ്രൊഡ്യൂസര്‍ ഹസീബ് ഹനീഫ്, വിന്ധ്യന്‍, ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി, ഡയറക്ടര്‍മാരായ പ്രോമോദ് പപ്പന്‍. സിനിമ ജീവിതത്തില്‍ ഒരു ടേണിങ്ങ് നല്‍കി എനിക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയിട്ടുള്ളത് മമ്മുക്കയും കലാഭവന്‍ മണിച്ചേട്ടനുമാണെന്ന് ബാദുഷ കൌമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.   
 
2019ൽ 27 സിനിമകളിലാണ് ബാദുഷ വർക് ചെയ്തിരിക്കുന്നത്. ഇതേ തുടന്ന് 2020 ലെ രാമു കാര്യാട്ട് ചലച്ചിത്ര കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ബാദുഷയ്ക്ക് ലഭിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍