പ്രകൃതിവിരുദ്ധ പീഡനം : റിട്ട.പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Webdunia
ബുധന്‍, 6 ജൂലൈ 2022 (18:33 IST)
തിരുവനന്തപുരം: പതിനാറുവയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി എന്ന സംഭവത്തിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയായ കൊല്ലയിൽ വിക്രമൻ നായരെ പോക്സോ വകുപ്പ് ചേർത്താണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
ഇയാൾ ബി.ജെ.പി പ്രാദേശിക നേതാവാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article