ബാലികയെ പീഡിപ്പിച്ച അധ്യാപകന് 10 വർഷം കഠിനതടവ്
തൃശൂർ: കേവലം അഞ്ചു വയസുമാത്രം പ്രായമുള്ള ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ കോടതി പത്ത് വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. എരുമപ്പെട്ടി സ്‌കൂളിലെ അദ്ധ്യാപകൻ സുധാസിനെയാണ് കോടതി ശിക്ഷിച്ചത്.
തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്ത് വർഷത്തെ കഠിനതടവ് ശിക്ഷയ്‌ക്കൊപ്പം 50000 രൂപ പിഴയും ഒടുക്കണം. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇയാൾ വിദ്യാർത്ഥിനിയെ സ്‌കൂളിൽ വച്ച് പീഡിപ്പിച്ചത്.