വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ബുധന്‍, 29 ജൂണ്‍ 2022 (19:19 IST)
തളിപ്പറമ്പ് : സ്‌കൂൾ വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി എസ്.എസ്.ജിതേഷ് എന്ന 22 കാരനാണ് തളിപ്പറമ്പ് പോലീസിന്റെ വലയിലായത്.
 
ധർമ്മശാല സ്വദേശിയായ പെൺകുട്ടിയുമായി ജിതേഷ് സമൂഹ മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. എന്നാൽ കഴിഞ്ഞ 25 നു പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ജിതേഷിനൊപ്പം പോയി എന്ന് കണ്ടെത്തി.
 
പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പെൺകുട്ടി നൽകിയ മൊഴിയെ തുടർന്നാണ് പോലീസ് ജിതേഷിനെതിരെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. മുമ്പ് വിവാഹം കഴിച്ച ജിതേഷിനെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍