ഇടുക്കി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് 22 കാരനെ അറസ്റ്റ് ചെയ്തു. ഇടുക്കിയിലെ ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി ഒഴുവത്തടം പുത്തൻവീട്ടിൽ റെജിയുടെ മകൻ യദു കൃഷ്ണയാണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് അടിമാലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.