കിഫ്‌ബിയ്ക്ക് എതിരായ സിഎജി റിപ്പോർട്ട്: അടിയന്തര പ്രമേയത്തിന് അനുമതി

Webdunia
ബുധന്‍, 20 ജനുവരി 2021 (10:49 IST)
തിരുവനന്തപുരം: കിഫ്ബി ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിയ്ക്കുന്നത് എന്നും സംസ്ഥാനത്തിന് അധിക ബാധ്യതയാണെന്നുമുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക് പ്രമേയത്തിൽ ചർച്ച നടക്കും. സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് വിഡി സതീശൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് പുറത്തുപറഞ്ഞതിൽ ധനമന്ത്രി അവകാശം ലംഘനം നടത്തിയിട്ടില്ല എന്ന എത്തിക്സ് കമ്മറ്റിയുടെ റിപ്പോർട്ടും ഇന്ന് സഭയിൽ വയ്ക്കും. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയായിരിക്കും റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുക. വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും, ജനങ്ങൾ സത്യം അറിയണം എന്നും നേരത്തെ തന്നെ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article