തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്

രേണുക വേണു
ബുധന്‍, 26 ജൂണ്‍ 2024 (09:30 IST)
തൃശൂര്‍ ജില്ലയിലെ പൊരിങ്ങല്‍കുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് ഉയര്‍ത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +423 മീറ്റര്‍ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. പരമാവധി സംഭരണശേഷിയില്‍ ജലനിരപ്പെത്തിയാല്‍ ജലം തുറന്നുവിടുമെന്നതിനാല്‍ ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. 
 
തൃശൂര്‍ ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഗുജറാത്തിനു മുകളിലായി ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റ് എന്നിവയോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 27 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article