ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് യാത്രാ നിരോധനം. മണ്ണിടിച്ചില്‍, മരം വീഴുന്നതിനുള്ള സാധ്യത, വെള്ളക്കെട്ട് സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.