യുവാവിനെ അയൽവാസി കോടാലി കൊണ്ട് വെട്ടിക്കൊന്നു : പ്രതി പിടിയിൽ

എ കെ ജെ അയ്യര്‍

ശനി, 15 ജൂണ്‍ 2024 (15:25 IST)
ഇടുക്കി : കട്ടപ്പനയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. ഇടുക്കി കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. 
 
കഴിഞ്ഞ ദിവസം വൈകിട്ട് കട്ടപ്പന 
സുവർണഗിരിയിൽ ആണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
പലപ്പോഴും അക്രമാസക്തനായി പലർക്കെതിരെയും വഴക്കുണ്ടാക്കുന്ന ബാബുവിനെതിരെ നിരവധി പരാതികൾ മുമ്പും പൊലീസിന് നൽകിയിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നിലെ കാരണം അറിവായിട്ടില്ല.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍