മലങ്കര ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വരെ ഉയര്‍ത്തുന്നതിനു അുമതി. പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തുറക്കും. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരും.