വീടിന് തീയിട്ട യുവാവ് പോലീസ് പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 16 ജൂണ്‍ 2024 (11:16 IST)
ഇടുക്കി: വീടിനു തീവച്ച യുവാവിനെ പോലീസ് പിടി കൂടി . പൈനാവ് കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷാണ് പിടിയിലായത്.ഇയാൾ കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീവച്ചത്.ഞായറാഴ്ച പുലർച്ചെയാണ് ഇയാൾ  വീടിനു തീയിട്ടത്. രണ്ടു വീട്ടിലും ആരും ഉണ്ടായിരുന്നില്ല. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തി നശിച്ചിരുന്നു.
 
അന്നക്കുട്ടിയുടെയും ലിൻസിന്റെ രണ്ടര വയസ്സുള്ള മകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. അതേ സമയം ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സംഭവത്തിനു പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍