ഏതുനിമിഷവും തുറക്കാം; എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കെഎസ്ഇ‌ബി

Webdunia
ശനി, 8 ഓഗസ്റ്റ് 2020 (13:42 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ എട്ട് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കെഎസ്ഇബി. കല്ലാർകുട്ടി ലോവർ, പൊൻമുടി, ഇരട്ടയാർ, പെരിയാർ, കല്ലാർ, പെരിങ്ങൽക്കുത്ത്, കുറ്റിയാടി അണക്കെട്ടുകളിലാണ് കെഎസ്ഇ‌ബി  റെഡ് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മുന്നറിയിപ്പുകളോടെ ഈ ഡാമുകൾ ഏത് നിമിഷവും തുറക്കാം എന്ന് കെഎസ്ഇ‌ബി വ്യക്തമാക്കിയിട്ടുണ്ട്. 
 
ഈ ഡാമുകളുമായി ബന്ധപ്പെട്ട നദീ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ ഷോളയാർ ഡാം പൂർണ സംഭരണ ശേഷിയിൽ എത്തിയതോടെ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലം കേരള ഷോളയാർ ഡാമിലേയ്ക്ക് ഒഴുക്കുകയാണ്. ഇന്നലെ രത്രി 8.15 ഓടെയാണ് സ്പിൽവേ ഷട്ടറുകൾ തുറന്നത്. 
 
പെരിങ്ങൽകുത്ത് ഡാമിന് മുകളിലാണ് കേരള ഷോളയാർ ഡാം, എന്നാൽ തമിഴ്നാട്ടിൽനിന്നും ഒഴുകിയെത്തുന്ന ജലം സംഭരിയ്ക്കാൻ കേരള ഷോളയാർ ഡാമിൽ സാധിയ്ക്കും. 57.31 ശതമാനം ജലം മാത്രമാണ് ഇപ്പോൾ കേരള ഷോളയാർ ഡാമിൽ സംഭരിച്ചിട്ടുള്ളത്എന്നതിനാൽ നിലവിൽ ഈ ജലം പെരിങ്ങൽകുത്തിലേയ്ക്ക് ഒഴുക്കേണ്ട സാഹചര്യമില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article