പൂന്തുറയിൽ ദ്രുതകർമ്മസേനയെ വിന്യസിച്ച് സർക്കാർ, ക്രമസമാധാന പാലനവും ആവശ്യ വസ്തുക്കളുടെ വിതരണവും സേനയ്ക്ക് കീഴിൽ

Webdunia
ശനി, 11 ജൂലൈ 2020 (12:33 IST)
തിരുവനന്തപുരം: രോഗബാധിതരുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ പൂന്തുറയിൽ ദ്രുതകർമ്മ സേനയെ വിന്യസിച്ച് സർക്കാർ. പൂന്തുറ, മാണിക്ക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കുന്നതിനായാണ് ദ്രുതകര്‍മ്മ സേനയുടെ പ്രത്യേക ടീം രൂപീകരിച്ചിരിയ്ക്കുന്നത്.
 
തിരുവനന്തപുരം തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് കൊവിഡ് ദ്രുതകര്‍മ്മ സേനയെ രൂപീകരിച്ചിരിയ്ക്കുന്നത്. ക്രമസമാധാനം പൊലീസ് ഉറപ്പ് വരുത്തും. മരുന്നുകള്‍, പരിശോധന സംവിധാനങ്ങള്‍, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത എന്നിവയുടെ എല്ലാം ഏകോപന ചുതമല ദ്രുതകര്‍മ്മ സേനയ്ക്ക് ആയിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article