പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ, പരാതി നൽകിയത് മാതാപിതാക്ക‌ൾ

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2016 (14:08 IST)
സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രില്‍ 24 നായിരുന്നു കേസ് സംബന്ധിച്ച് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. വിവരം അറിഞ്ഞ പ്രതി മുങ്ങുകയായിരുന്നു.
 
പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ് എന്ന 32 കാരനാണു പ്രതി. നിരവധി തവണ പ്രതി പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് പ്രതി കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയത്.
 
പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ 2012 മുതല്‍ 2014 വരെയുള്ള സമയങ്ങളില്‍ പലതവണ പ്രതി പീഡിപ്പിച്ചതായാണു വിവരം. പീഡനവിവരം അറിഞ്ഞ മാതാപിതാക്കളാണു പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോടതി തുടര്‍ നടപടികള്‍ക്കായി റിമാന്‍ഡ് ചെയ്തു. 
Next Article