ബന്ധുക്കൾ കളിയാക്കിയതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. പാലോട് ഇടിഞ്ഞാറേ അടിവരമ്പ് തടത്തരികത്തു വീട്ടിൽ പ്രഹ്ളാദന്റെ മകൾ പ്രവീണയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
പാരലൽ കോളേജ് വിദ്യാർഥിനിയായ പ്രവീണ വ്യാഴാഴ്‌ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി ബന്ധുക്കള്‍ കളിയാക്കി. വിഷമത്തോടെ വീട്ടിലെത്തിയ പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടയ്‌ക്കുകയായിരുന്നു. രാത്രി ഏറെ വൈകിയിട്ടും പ്രവീണയെ കാണാത്തതിനാല്‍ മുറി ബലമായി തുറന്നപ്പോഴാണ് ആത്മഹത്യ ചെയ്‌ത വിവരമറിയുന്നത്.
പാലോട് പൊലീസെത്തി കേസെടുത്തു. ആത്മഹത്യാകുറിപ്പില്‍ നിന്നാണ് മരണ കാരണം എന്തെന്ന് വ്യക്തമാക്കിയത്. തുടർ നടപടികൾക്കായി മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.