മലപ്പുറം: സ്വന്തം മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കാമുകനൊപ്പം ഒളിച്ചോടിയ അമ്മയെ പൊലീസ് പിടികൂടി. യുവതിയെയും പ്രതിയായ കാമുകനെയും ഒളിവിൽ താമസിയ്ക്കുന്നതിനിടെ വളാഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷും, 28 കാരിയായ യുവതിയുമാണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷമായി തമിഴ്നാട്ടിൽ ഒളിച്ചുതാമസിയ്ക്കുകയായിരുന്നു ഇരുവരും.
സുഭാഷിൽനിന്നും നേരിട്ട ദുരനുഭാവം 9 വയസുകാരി അമ്മയോട് പറഞ്ഞു എങ്കിലും. അച്ചനോട് കാര്യങ്ങൾ പറയരുത് എന്നും, പറഞ്ഞാൽ താൻ സുഭാഷിനൊപ്പം പോകുമെന്നും 28 കാരി മകളെ ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതീതോടെ കാമുകനൊപ്പം യുവതി നാടുവിട്ടു. ഇരുവർക്കുമെതിരെ പൊലീസ് പോക്സോ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.