സാജന്‍റെ ആത്മഹത്യ: രമേശ് ചെന്നിത്തല രാജിവച്ചു

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (17:58 IST)
കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജിവച്ചു. സാജന്‍റെ ആത്മഹത്യയില്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ ലോക കേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.
 
പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ചാണ് താന്‍ ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതെന്ന് ചെന്നിത്തല അറിയിച്ചു. താന്‍ ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം സാജന്‍റെ കണ്‍‌വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കില്ലെന്നാണ് നഗരസഭാധ്യക്ഷ പറഞ്ഞത്. അങ്ങനെയൊരു വ്യക്തിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 
 
സാജന്‍റെ കണ്‍‌വെന്‍ഷന്‍ സെന്‍ററിന് 24 മണിക്കൂറിനകം അനുമതി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article