ഇടഞ്ഞു നില്ക്കുന്ന ബിഡിജെഎസിനെ വരുതിയില്‍ നിര്‍ത്താന്‍ പാര്‍ട്ടി ചെയർമാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നൽകാൻ ബിജെപി നീക്കം.
ഉത്തർപ്രദേശിലെ ഒഴിവുവരുന്ന സീറ്റിൽനിന്ന് തുഷാറിനെ രാജ്യസഭയിൽ എത്തിക്കാനാണ് ബിജെപി തീരുമാനം. ഇക്കാര്യം നേതൃത്വം തുഷാറിനെ അറിയിച്ചതായും മാധ്യമ റിപ്പോർട്ടുകളുണ്ട്.
എൻഡിഎയിലെ മറ്റു ഘടകകക്ഷികള്‍ക്കും പരിഗണന നൽകാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. കോർപ്പറേഷനുകളിൽ അര്‍ഹമായ പദവികളാകും ഇവര്‍ക്ക് നല്‍കുക.
അതേസമയം, യുപിയിൽ നിന്നു തനിക്കു രാജ്യസഭാ സീറ്റ് നൽകിയതായുള്ള വാർത്തകളെക്കുറിച്ച് അറിവില്ലെന്നു തുഷാർ അറിയിച്ചു.
എൻഡിഎ മുന്നണിയിൽനിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇടതുമുന്നണിയോട് അടുക്കുന്ന സാഹചര്യം ബിഡിജഐസ് നിലനിര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ.