Rain Kerala: ഇന്നുരാത്രി ആറുജില്ലകളില്‍ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 മാര്‍ച്ച് 2024 (20:37 IST)
സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് രാത്രി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചുട്ടുപൊളളുന്ന വെയിലിന് ആശ്വാസമായി മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
 
കഴിഞ്ഞ ദിവസും വിവിധ ജില്ലകളില്‍ മഴ പെയ്തിരുന്നു. അതേസമയം കേരള  കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article