സംസ്ഥാനത്ത് ചെവ്വാഴ്‌ച വൈകിട്ട് മുതല്‍ ആരംഭിച്ച കനത്ത മഴ കൂടുതല്‍ ദുരിതം വിതയ്‌ക്കുന്നു. മഴയിൽ ഇതുവരെ ഏഴു പേർ മരിച്ചു. പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരയോഗം വിളിച്ചു.
തലസ്ഥാനത്തടക്കം കേളത്തിന്‍റെ എല്ലാ മേഖലയിലും മഴ ശക്തമായതോടെ 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെയാണ് അടിയന്തിരയോഗം ചേരുന്നത്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെവരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഉരുൾപൊട്ടൽ അടക്കമുള്ള അപകടസാധ്യതകള്‍ കണക്കിലെടുത്താണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 33 ഡാമുകള്‍ തുറന്നു. സംസ്ഥാനത്തെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു.
നാല് ദിവസത്തേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. എല്ലാം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണുള്ളത്. നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെയും മുല്ലപ്പെരിയാറിലെയും ജലനിരപ്പില്‍ കാര്യമായ വര്‍ദ്ധനയുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ കരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ശബരിമല പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.