കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണ് മോദി നടത്തിയത്. 50 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ആരോഗ്യ പദ്ധതി അടുത്തമാസം ദീന്‍ധയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തുടക്കം കുറിക്കും. ആയുഷ്മാന്‍ ഭാരത് എന്ന മോദിയുടെ പ്രഖ്യാപന പദ്ധതിയുടെ കീഴിലാണ് ജന ആരോഗ്യ അഭിയാന് എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.