അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി, സംസ്ഥാനത്ത് 105 ദുരിതാശ്വാസക്യാമ്പുകൾ

Webdunia
ഞായര്‍, 17 ഒക്‌ടോബര്‍ 2021 (15:18 IST)
സംസ്ഥാനത്ത് മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു
 
അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞുവെങ്കിലും വൈകീട്ട് മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ  പാലക്കാട്  മലപ്പുറം,കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
 
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 105 ദുരിതാശ്വാസക്യാമ്പുകളാണ് തുറന്നത്. ആവശ്യം വന്നാൽ കൂടുതൽ ക്യാമ്പുകൾ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article