കലിതുള്ളി കടൽ: 50 മീറ്ററോളം തീരം കടലെടുത്തു, ഏഴുപേരെ കാണാതായി

Webdunia
വെള്ളി, 19 ജൂലൈ 2019 (19:41 IST)
സംസ്ഥാനത്തെ തീരങ്ങളിൽ കടൽക്ഷോപം രൂക്ഷമായി. മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെയാണ് കണാതായത്. കൊല്ലത്ത് നീണ്ടകരയിൽനിന്നും മത്സ്യബന്ധനത്തിന് പോയ മുന്നുപേരെയും വിഴിഞ്ഞത്തുനിന്നും നലുപേരെയുമാണ് കാണാതായത്. കൊല്ലം നീണ്ട കരയിൽനിന്നും മത്സ്യബന്ധനത്തിന് പോയ താദേയൂസ് മതാ ബോട്ട് മുങ്ങിയാണ് ലൂർഥ് രാജു, ജോൺബോസ്കോ, സഹായരാജു എന്നിവരെ കാണാതായത്. 
 
ശക്തമായ കറ്റിൽ ബോട്ട് മറിയുകയായിരുന്നു. മൂവരും കന്യാകുമാരി നീരോടി സ്വദേശികളാണ്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന സ്റ്റാലിൻ നിക്കോളസ് എന്നിവർ നീന്തി രക്ഷപ്പെട്ടു. വിഴിഞ്ഞത്തുനിന്നും കാണാതായ നാലു പേർക്കായി തിരിച്ചിൽ തുടരുകയാണ്. തിരച്ചിലിന് നേവിയുടെ സഹായം തേടുമെന്ന് അധികൃതർ വ്യക്തമാക്കി.
 
ആലപ്പാട് കടൽ 50 മീറ്ററോളം കരയിലേക്ക് കയറി. ഇതോടെ പുനരധിവാസം ആവശ്യപ്പെട്ട് തീരവാസികൾ റോഡ് ഉപരോധിച്ചു. മലപ്പുറത്ത് പൊന്നാനിയിലും. കൊച്ചിയിൽ ചെല്ലാനം കമ്പനിപ്പടി ഭാഗങ്ങളിലും വീടുകളിലേക്ക് വെള്ളം കയറിയിരിക്കുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

Next Article