കോഴിക്കൂട്ടിൽ കയറി ഭേഷായി ഇരവിഴുങ്ങി മലമ്പാമ്പ്, പക്ഷേ പിന്നെ പുറത്തിറങ്ങാനാകാതെ കുടുങ്ങി !

വെള്ളി, 19 ജൂലൈ 2019 (18:44 IST)
പാലക്കാട് മുണ്ടൂരിലാണ് കോഴികക്കൂടിനുള്ളിൽ കുടുങ്ങിയ നിലയിൽ ഭീമൻ മലമ്പമ്പിനെ കണ്ടെത്തിയത്. രാത്രിയിൽ ഇര പിടിക്കുന്നതിനായി കോഴിക്കൂട്ടിൽ കയറിക്കൂടിയതാണ് മലമ്പാമ്പ്. കോഴികൾക്ക് തീറ്റ നൽകാനായുള്ള വിടവിലൂടെയാണ് മലമ്പാമ്പ് അകത്തുകടന്നത്.
 
രണ്ട് കോഴികളെ അകത്താക്കുകയും ചെയ്തു. ഭേഷായി വയറുനിറഞ്ഞതോടെ പിന്നീട് വിടവിലൂടെ തിരിച്ചിറങ്ങാൻ മലമ്പാമ്പിന് അയില്ല. കപ്ലിപ്പാറയിൽ തറപ്പേൽ അനിൽകുമറിന്റെ വീട്ടിലെ കോഴിക്കൂട്ടിൽനിന്നുമാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. ആൾക്കൂട്ടത്തെ കണ്ടതോടെ കോഴിക്കൂടിന്റെ ഇരുമ്പ് കമ്പികൾ കടിച്ച് മുറിക്കാൻ പാമ്പ് ശ്രമിച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മലമ്പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍