ഇന്ന് ജന്മദിനം ആഘോഷിക്കുന്ന രാഹുല്‍ ഗാന്ധിക്ക് എത്ര വയസുണ്ട്?

Webdunia
ശനി, 19 ജൂണ്‍ 2021 (09:34 IST)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനമാണിന്ന്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാതൊരു ആഘോഷങ്ങളുമില്ലാതെയാണ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനം കടന്നുപോകുന്നത്. കോണ്‍ഗ്രസിന്റെ യുവനേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുമ്പോഴും അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് അറിയാമോ? 1970 ജൂണ്‍ 19 ന് ജനിച്ച രാഹുല്‍ ഗാന്ധിച്ച് ഇന്ന് 51 വയസ് തികഞ്ഞിരിക്കുകയാണ്. ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ എതിര്‍ചേരിയിലുള്ള രാഷ്ട്രീയക്കാര്‍ പോലും പറയുന്നത്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജന്മദിനാഘോഷം നടത്തരുത്, കേക്ക് മുറിക്കരുത്, പോസ്റ്ററുകളും ബാനറുകളും വേണ്ട തുടങ്ങി ഒരു പരിപാടികളും അരുതെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കോവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഈ അവസരം ഉപയോഗിക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കിറ്റ്, ഭക്ഷ്യകിറ്റ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വിതരണം ചെയ്യാന്‍ പിസിസികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article