ദുബായിൽ ഫൈസലിനെ സഹായിച്ചത് റബിൻസ്, ഫൈസലിന്റെ പേരിൽ പലതവണ പാഴ്സലുകൾ അയച്ചു

Webdunia
ചൊവ്വ, 21 ജൂലൈ 2020 (07:45 IST)
ദുബായ്: നയതന്ത്ര പാഴ്സൽ വഴി സ്വർണം കേരളത്തിലേയ്ക്ക് കടത്താൻ ഫൈസൽ ഫരീദിന് ദുബായിൽ സഹായങ്ങൾ നൽകിയത് മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. ഫൈസൽ ഫരീദിന്റെ പേരിൽ ചില പാഴ്സലുകൾ അയച്ചത് റബിൻസ് ആണെന്ന് പിടുയിലായ ജലാൽ മുഹമ്മദ് മൊഴി നൽകി. ഇയാൾക്ക് ഹവാല ഇടപാടുകകാരുമായി ബന്ധമുണ്ട് എന്നും. കടത്തുന്ന സ്വർണം വിറ്റഴിയ്ക്കുന്നതിൽ പങ്കുണ്ട് എന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. 
 
ചില സൂചനകളുടെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ഉള്ളയാളാണ് റബിൻസ്. ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി ദുബയിലെ നീക്കങ്ങൾ നിയന്ത്രിയ്ക്കുന്നത് റബിൻസ് ആണോ എന്നും കസ്റ്റംസ് സംശയൊയ്ക്കുന്നുണ്ട്. റബിൻസ് എന്നത് ഇയളൂടെ യഥാർത്ഥ പേരാണോ വിളിപ്പേരാണോ എന്നത് വ്യക്തമല്ല, അതേസമയം ദുബായി പൊലീസ് പിടികൂടിയ ഫൈസൽ ഫരീദിനെ കൊച്ചിയിലെത്തിയ്ക്കും. യുഎഇയിൽനിന്നും പ്രവാസികളെ കൊണ്ടുവരുന്ന വന്ദേഭാരത് വിമാനത്തിൽ ഫൈസൽ ഫരീദിനെ കൊച്ചിയിലെത്തിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article