സ്ഥാനാർഥിയായത് വിജയരാഘവന്റെ ഭാര്യ ആയതുകൊണ്ടല്ല: ആർ ബിന്ദു

Webdunia
ബുധന്‍, 10 മാര്‍ച്ച് 2021 (13:06 IST)
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല സിപിഎം സ്ഥാനാർത്ഥിത്വം തനിക്ക് ലഭിച്ചതെന്ന് ആർ ബിന്ദു. താൻ 30 വർഷമായി പൊതുരംഗത്തുണ്ട്. പാർട്ടി സെക്രട്ടറിയുടെ ഭാര്യ ആയതുകൊണ്ടാണ് സ്ഥാനാർത്ഥിത്വം ലഭിച്ചതെന്ന ആരോപണം പുരുഷാധിപത്യ ചിന്തയുടെ ഭാഗമാണെന്നും ബിന്ദു പറഞ്ഞു.
 
വിജയരാഘവൻ എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോൾ താനും അവിടെ പ്രവർത്തിക്കുന്നുണ്ട്. വനിത എന്ന നിലയിലാണ് തന്നെ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. അവിടം എന്റെ ജന്മദേശം കൂടിയാണ് ആ ബന്ധവും തിരെഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നത്. ബിന്ദു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article