പുതുവൈപ്പ് പദ്ധതിക്ക് തടസ്സമില്ല; സമരക്കാരുടെ ഹർജി ഹരിത ട്രൈബ്യൂണല്‍ തള്ളി, പ്രതിഷേധം ശക്തമാകുന്നു

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2017 (12:20 IST)
പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ എന്‍ ജി പ്ലാന്റ് നിര്‍മാണം നിര്‍ത്തി വെയ്ക്കേണ്ടതില്ലെന്ന് ഹരിത ട്രൈബ്യൂണല്‍. പദ്ധതിയുമായി സർക്കാരിനു മുന്നോട്ട് പോകാമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. പദ്ധതി നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നൽകിയ ഹർജിയാണ് ഹരിത ട്രൈബ്യൂണല്‍ തള്ളിയത്.
 
ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബഞ്ചാണ് സമരസമതിയുടെ ആവശ്യം തള്ളിയത്. പദ്ധതിയുമായി ഐഒസിക്ക് മുന്നോട്ട് പോകാമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. അപകട ഭീഷണി ഉയർത്തുന്നതാണ് പദ്ധതിയെന്ന് സമരക്കാരുടെ ആരോപണത്തിനു കഴമ്പില്ലെന്ന് ട്രൈബ്യൂണൽ വിലയിരുത്തി.
 
പദ്ധതി രൂപം കൊണ്ടാൽ ഇത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും ദോഷമാണെന്നായിരുന്നു സമരസമിതി വാദിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന കാര്യത്തില്‍ മതിയായ തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് വിധി സമരക്കാര്‍ക്ക് എതിരായത്. പദ്ധതിയുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ലെന്നും സമരം ശ്കതമായി തുടരുമെന്നും സമരക്കാര്‍ നിലപാട് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article