ഒരു വാര്‍ഡില്‍ മൂന്നു 'നിഷ'മാര്‍, പേര് തെറ്റിയാല്‍ കക്ഷിമാറും

എ കെ ജെ അയ്യര്‍
തിങ്കള്‍, 16 നവം‌ബര്‍ 2020 (11:35 IST)
പൂഞ്ഞാര്‍: കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ കടലാടിമറ്റത്തെ വോട്ടര്‍മാര്‍ ഇപ്പോള്‍  വിഷമത്തിലായിരിക്കുകയാണ്. ഈ വാര്‍ഡില്‍ മത്സരിക്കുന്ന മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ് എന്നതല്ല, മൂന്നു പേരും നിഷമാരാണ് എന്നത് തന്നെ.
 
നിലവിലെ വാര്‍ഡ് നിലനിര്‍ത്താന്‍ നിഷാ സാനുവാണ് എല്‍.ഡി.എഫിലെ സ്ഥാനാര്‍ഥി. സ്ഥലവാസികൂടിയായ ഇവര്‍ അദ്ധ്യാപികയാണ്. മുന്‍ അധ്യാപികയായ നിഷാ ഷാജിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. അധ്യാപിക കൂടിയായ നിഷാ വിജിമോനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
 
2005 ലൊഴികെ മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും ഇതുവരെ എല്‍.ഡി.എഫ് സ്ഥാനാര്ഥികളാണ് ഇവിടെ വിജയിച്ചത്. എന്നാല്‍ ഈ മൂവര്‍ക്കുമെതിരെ സ്ഥലം എംഎല്‍എ ആയ പി.സി.ജോര്‍ജ്ജിന്റെ ജനപക്ഷം സ്ഥാനാര്‍ത്ഥിയായി ഓമനാ ഭാസിയും ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article