ശബരിമല സന്നിധാനത്തും പമ്പയിലും സമരങ്ങള്‍ വിലക്കി ഹൈക്കോടതി

എ കെ ജെ അയ്യർ
ബുധന്‍, 4 ഡിസം‌ബര്‍ 2024 (16:57 IST)
എറണാകുളം : ശബരിമല സന്നിധാനത്തും പമ്പയിലും സമരങ്ങൾ വിലക്കി ഹൈക്കോടതി ഉത്തരവായി.ശബരിമലയിലെ ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
 
ഇത്തരം സമരങ്ങള്‍ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ നിര്‍ദേശം. ഡോളി ജീവനക്കാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടതെന്ന് കോടതി ചൂണ്ടികാട്ടി.
 
 കൂലി സംബന്ധിച്ച് ശബരിമലയില്‍ പ്രീപെയ്ഡ് ഡോളി സര്‍വ്വീസ് തുടങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ 11 മണിക്കൂര്‍ പണി മുടക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്  ശബരിമല എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് ഡോളി തൊഴിലാളി സമരം പിന്‍വലിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article