തിരൂരില്‍ സില്‍വര്‍ലൈനെതിരെ വന്‍ പ്രതിഷേധം: കല്ലുകള്‍ സ്ഥാപിച്ചയുടന്‍ നാട്ടുകാര്‍ പിഴുതെറിയുന്നു

സിആര്‍ രവിചന്ദ്രന്‍
ശനി, 19 മാര്‍ച്ച് 2022 (13:17 IST)
തിരൂരില്‍ സില്‍വര്‍ലൈനെതിരെ വന്‍ പ്രതിഷേധം. പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയാണ്. കല്ലുകള്‍ സ്ഥാപിച്ചയുടന്‍ നാട്ടുകാര്‍ പിഴുതെറിയുന്നു. വെങ്ങാനൂര്‍ ജുമാ മസ്ജിദിന്റെ പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും വീടുകളുടെ പറമ്പില്‍ കല്ലിടുകയാണ്. പുനഃരധിവാസത്തെ കുറിച്ച് ഒരുവ്യക്തതയും നല്‍കാതെയാണ് സര്‍ക്കാര്‍ നടപടിയെന്ന് നാട്ടുകാര്‍ പറയുന്നു. 
 
ചോറ്റാനിക്കര മാമലയിലും പ്രതിഷേധക്കാര്‍ ഒത്തുകൂടി. സര്‍വേകല്ലുകള്‍ കനാലില്‍ പ്രതിഷേധക്കാര്‍ ഉപേക്ഷിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article