സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച 21 കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 19 മാര്‍ച്ച് 2022 (12:47 IST)
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച 21 കാരന്‍ അറസ്റ്റില്‍. മഞ്ചേരിയില്‍ ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാം ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവാവ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുമായി പ്രതി പലയിടത്തും ബൈക്കില്‍ സഞ്ചരിച്ചിട്ടുണ്ട്. കുട്ടിയുടെ പരാതിയില്‍ മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍