വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ആറ് രൂപയാക്കണം, മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണം; ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് സമരം

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (14:18 IST)
ഈ മാസം 21 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും മിനിമം ചാര്‍ജ് ഉയര്‍ത്തണമെന്നുമാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ആറ് രൂപയും മിനിമം ചാര്‍ജ് 12 രൂപയുമാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. മിനിമം ചാര്‍ജിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം വര്‍ധനയും ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കില്ലെന്നും ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article