സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക ആശ്വാസം: ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ നികുതി ഒഴിവാക്കി സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 14 ഓഗസ്റ്റ് 2021 (15:55 IST)
സ്വകാര്യ ബസുകള്‍ക്ക് സമാധാനിക്കാം. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ നികുതി ഒഴിവാക്കി സര്‍ക്കാര്‍. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് 40000 ത്തോളം സ്വകാര്യ-ടൂറിസ്റ്റ് ബസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 14,000ആണ് ഇപ്പോഴുള്ളത്. 
 
പതിനായിരത്തോളം ബസുകള്‍ തങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാനുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നും ഈ സാഹചര്യം പരിഗണിച്ചാണ് മൂന്നുമാസത്തെ നികുതി ഒഴിവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍