മാസ്‌കിൽ അരിവാളും ചുറ്റികയും നക്ഷത്രവും, പ്രിസൈഡിങ് ഓഫീസറെ മാറ്റി

Webdunia
ചൊവ്വ, 8 ഡിസം‌ബര്‍ 2020 (11:57 IST)
തിരുവനന്തപുരം: പാർട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊല്ലത്തെ മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോൺസ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം നടന്നത്.
 
വോട്ടെടുപ്പ് തിയ്യതിയായ ഇന്ന് പ്രിസൈഡിങ് ഉദ്യോഗസ്ഥ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്കും ധരിച്ചാണ് ബൂത്തിലെത്തിയത്. ഇതിനെതിരെ യു‌ഡിഎഫ്, ബിജെപി പ്രവർത്തകർ കളക്‌ടർക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അബ്ദുൾ നാസർ ഉദ്യോഗസ്ഥയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നീക്കി. പകരം മറ്റൊരു ഉദ്യോഗസ്ഥന് ബൂത്തിന്റെ ചുമതല നൽകി. സംഭവത്തിൽ അന്വേഷണത്തിനു കളക്‌ടർ ഉത്തരവിട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article