ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 ഏപ്രില്‍ 2025 (12:38 IST)
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമിത സണ്ണിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. 
 
ഭര്‍ത്താവുമായുള്ള വഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍