തലയിൽ തേങ്ങവീണു പ്രവാസി മലയാളി മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 14 ഡിസം‌ബര്‍ 2022 (18:53 IST)
കോഴിക്കോട് : തലയിൽ തേങ്ങവീണു പ്രവാസി മലയാളി മരിച്ചു. കിടപ്പിലായ ഉപ്പയെ ചികിത്സിക്കാൻ എത്തിയ അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുരയിൽ മുനീർ എന്ന 49 കാരണമാണ് മരിച്ചത്.

സൗദി അറേബിയയിൽ ജോലി ചെയ്യുന്ന മുനീർ ലീവിന് നാട്ടിൽ വന്ന ശേഷം തിരികെ പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണത്തിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേക്ക് വരുമ്പോഴാണ് വഴിയരികിലെ തെങ്ങിൽ നിന്ന് തേങ്ങാ തലയിൽ വീണു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായത്. എന്നാൽ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ച് മരിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article