'വ്യത്യസ്തമായൊരു ക്യാരക്ടര്‍';'പടച്ചോനെ ഇങ്ങള് കാത്തോളീ' ഇന്നുമുതല്‍ തിയേറ്ററുകളില്‍, പുതിയ പ്രതീക്ഷയില്‍ നടന്‍ നിര്‍മ്മല്‍ പാലാഴി

കെ ആര്‍ അനൂപ്

വ്യാഴം, 24 നവം‌ബര്‍ 2022 (09:03 IST)
'പടച്ചോനെ ഇങ്ങള് കാത്തോളീ' ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്. ചെറുതെങ്കിലും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് നടന്‍ നിര്‍മ്മല്‍ പാലാഴി.സ്‌കിറ്റ്കളിലും സിനിമകളിലും ഒക്കെ കോമഡി ചെയ്തിട്ടുണ്ടെന്നും അതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് സ: കെ വി ജി എന്ന് നടന്‍ പറയുന്നു.
 
'ചെയ്ത സ്‌കിറ്റ്കളിലും സിനിമകളിലും എല്ലാം കോമഡി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് ചിലതെല്ലാം പ്രിയപ്പെട്ടവര്‍ ഇഷ്ട്ടപെട്ടിട്ടും ഉണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു ക്യാരക്ടര്‍ റോള്‍ സ: കെ വി ജി.'ഒരു വലിയ കഥാപാത്രം ഒന്നും അല്ല' എങ്കിലും ഏറ്റെടുക്കണം.ലോകകപ്പിന്റെ ആവേശ തിരയില്‍ ആണ് റിലീസ് എന്നറിയാം എങ്കിലും ഒരുപാട് പ്രതീക്ഷയില്‍ നിങ്ങളിലേക്ക് എത്തുന്നു .
  'പടച്ചോനെ...ഇങ്ങള് കാത്തോളി.'-നിര്‍മ്മല്‍ പാലാഴി കുറിച്ചു. 
 
ബിജിത്ത് ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനാഥ് ഭാസി,
ആന്‍ ശീതള്‍ , ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവന്‍, മൃദുല തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.പ്രദീപ് കുമാറാണ് തിരക്കഥാകൃത്ത്.വെള്ളം,അപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍