അര്‍ദ്ധരാത്രി കടയുടമയെ വിളിച്ചുണര്‍ത്തി ശവപ്പെട്ടി വാങ്ങി; റേഡിയോ ശബ്ദം കൂട്ടിവച്ചത് കൊലചെയ്യാനെന്ന് നാട്ടുകാരുടെ സംശയം; മത്സ്യത്തൊഴിലാളിയുടെ മരണത്തിലെ ദുരൂഹത ഏറുന്നു

ശ്രീനു എസ്
ശനി, 13 ജൂണ്‍ 2020 (14:31 IST)
പൊഴിയൂരിലെ മത്സ്യത്തൊഴിലാളിയുടെ മരണത്തിലെ ദുരൂഹത ഏറുന്നു. മൂന്നുമാസം മുന്‍പ് മരണപ്പെട്ട ജോണിന്റെ മൃതദേഹം സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനൊരുങ്ങുകയാണ് പൊലീസ്. ജോണ്‍ മരിച്ച ദിവസം ജോണിന്റെ മകന്‍ രാജന്‍ അര്‍ധരാത്രി ശവപ്പെട്ടിക്കാരനെ വിളിച്ചുണര്‍ത്തുകയും അച്ഛന്റെ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞുവെന്നും ഉടന്‍ സംസ്‌കിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും ശവപ്പെട്ടിക്കടക്കാരനോട് പറയുകയും ചെയ്തു.
 
എന്നാല്‍ ജോണിനെ പോസ്റ്റുമാര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത്. ബന്ധുക്കളെ പോലും മൃതദേഹത്തിനടുത്ത് നിര്‍ത്തിയില്ലെന്നും പറയുന്നു. ജോണിന്റെ മരണവാര്‍ത്ത അറിയുന്നതിനും മുന്‍പ് അയാളുടെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള പാട്ടുകേട്ടതായി നാട്ടുകാര്‍ പറയുന്നു. ഇത് ജോണിനെ കൊലപ്പെടുത്താനുള്ള തന്ത്രമായിരുന്നുവെന്നും കരുതുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article