മലപ്പുറം എടപ്പാളില്‍ 55 വയസുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. എടപ്പാൾ കുന്നത്ത് നാട് വീട്ടിൽ ശോഭനയെയാണ്(55) മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടിണിയെതുടര്ന്നാണ് അമ്മ മരിച്ചതെന്നും കഴിഞ്ഞ പത്ത് ദിവസമായി അമ്മയും താനും ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശോഭനയുടെ മകള്‍ ശ്രുതി പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
സ്ഥലത്തെ വാർഡ് മെമ്പർ വീട്ടിൽ പോയി നോക്കിയപ്പോഴാണ് ശോഭനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശോഭനയും മകളും മാത്രമാണ് വീട്ടില്‍ താമസമെന്നും ഇവര്‍ രണ്ട്പേരും മാനസിക അസ്വാസ്ഥ്യമുള്ളവരായതിനാല്‍
ബന്ധുക്കളെല്ലാം ഇവരെ ഉപേക്ഷിച്ചതായും നാട്ടുകാര്‍ വ്യക്തമാക്കി. ശോഭനയുടെ മൃതദേഹം ഇപ്പോള്‍ എടപ്പാള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുപോര്ട്ടത്തിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.