മദ്യലഹരിയിൽ മാതാപിതാക്കളെ മർദ്ദിച്ചശേഷം വീടിനു തീയിട്ടയാൽ പോലീസ് പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 25 ഫെബ്രുവരി 2022 (16:30 IST)
പൂയപ്പള്ളി : മദ്യ ലഹരിയിൽ മാതാപിതാക്കളെയും സഹോദരനെയും മർദ്ദിച്ച ശേഷം വീടിനു തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉമ്മന്നൂർ പാറങ്കോട് മാന്തത്തിൽ വീട്ടിൽ രാജീവ് (32) ആണ് പോലീസ് പിടിയിലായത്.

പൂയപ്പള്ളി പൊലീസാണ് ഇയാളെ പിടികൂടിയത്. തീപിടിത്തത്തിൽ ജനാല, കതക്, വസ്ത്രങ്ങൾ, വൈദ്യുതോപകരണങ്ങൾ എന്നിവ കത്തി നശിച്ചു.

അയൽവാസികളാണ് തീയണച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article