ഭർതൃപിതാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ മരുമകൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (21:45 IST)
കൊല്ലം: ഭർതൃ പിതാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി മീയണ്ണൂർ  കൊട്ടുപാറ റോഡുവിള പുത്തൻവീട് രാജന്റെ ഭാര്യ സെലീന പെരേര എന്ന 39 കാരിയാണ് പോലീസ് പിടിയിലായത്.

പൊടിയൻ എന്ന് പേരുള്ള വൃദ്ധനായ ഭർതൃ പിതാവിനെ പാരയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തതാൻ  ശ്രമിച്ച സംഭവത്തിലാണ് സെലീനയെ പോലീസ് അറസ്റ്റ് ചെയ്തത്. ഭർതൃ പിതാവിന്റെയും മാതാവിന്റെയും പേരിലുള്ള സ്വത്തുക്കൾ തന്റെ പേരിൽ എഴുതി വയ്ക്കണമെന്ന് ദിവസങ്ങളായി വീട്ടിൽ വഴക്കാണ് മരുമകൾ എന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍