വിയ്യൂര്‍ ജയിലിലെ വിവാദ ഫോണ്‍ വിളികളെ കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തരമേഖല ജയില്‍ ഡി.ഐ.ജിക്കാണ് സുനി മൊഴി നല്‍കിയിരിക്കുന്നത്. അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവര്‍ക്കാണ് തന്നെ കൊലപ്പെടുത്താന്‍ അഞ്ച് കോടിയുടെ ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നതെന്ന് കൊടി സുനിയുടെ മൊഴിയില്‍ പറയുന്നു.