പി-ഹണ്ട് ഓപ്പറേഷൻ: 3 കേസുകൾ രജിസ്റ്റർ ചെയ്തു
കൊല്ലം: അശ്ളീല വീഡിയോകൾ കാണുക, പ്രചരിപ്പിക്കുക എന്നിവ തടയുന്നതിന്റെ ഭാഗമായി നടത്തിയ പി.ഹാന്റ് ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് 16 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കൊല്ലം ജില്ലയിലെ റൂറൽ ഭാഗങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.
ഇതിന്റെ ഭാഗമായി 9 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും 3 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ചടയമംഗലം, കടയ്ക്കൽ, ശൂരനാട്, പൂയപ്പള്ളി, കുന്നിക്കോട്, കൊട്ടാരക്കര, കുണ്ടറ, ചിതറ, പത്താനാപുരം എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ വ്യാപകമായി ഉണ്ടാകും എന്നാണു സൂചന.