പൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

Webdunia
തിങ്കള്‍, 4 ജൂലൈ 2022 (11:36 IST)
പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ഡാമിലെ നിലവിലെ ജലനിരപ്പ് 27.6 അടിയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 29 അടി. നിലവില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ജലനിരപ്പ് 28 അടിയിലെത്തിയാലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുക. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article