കൂടത്തായി കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു: ജോളിയറ്റക്കം നാല് പ്രതികൾ,246 സാക്ഷികൾ

അഭിറാം മനോഹർ
ബുധന്‍, 1 ജനുവരി 2020 (16:48 IST)
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസിന്റെ കുറ്റപത്രം പോലീസ് സമർപ്പിച്ചു. ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസിന്റെ വധകേസിൽ 8000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. എം എസ് മാത്യു,പ്രജുകുംആർ,മനോജ് എന്നിങ്ങനെ നാല് പ്രതികളുള്ള കേസിൽ ജോളിയാണ് ഒന്നാം പ്രതി.
 
കേസിൽ 8000 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചിരിക്കുന്നത്. കേസിൽ 246 സാക്ഷിള്ളാണുള്ളത്. 322 ഡൊക്യുമെന്റ്സും 22 മെറ്റീരിയൽ ഒബ്ജെക്ട്സും സമർപ്പിച്ചിട്ടുണ്ട്. കൊലപാതകം,ഗൂഡാലോചന,വ്യാജരേഖ ചമക്കൽ,വഞ്ചന,തെളിവ് നശിപ്പിക്കൽ,വിഷം കൈവശം വെക്കൽ തുടങ്ങിയ കേസുകളാണ് ജോളിയുടെ പേരിൽ ചുമത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article