പൊലീസുകാരില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതു തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രധാന വെല്ലുവിളി ജീവിതശൈലീ രോഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
രോഗങ്ങള്‍ക്ക് പ്രധാനകാരണം ജോലിയുടെ സ്വഭാവമാണ്. ഇതോടൊപ്പം മദ്യത്തിന്റെ ഉപയോഗം ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കുന്നു. പൊലീസ് സേനയുടെ പ്രവര്‍ത്തനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യമുള്ള സേനയെ വാര്‍ത്തെടുക്കാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും ബെഹ്റ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നേത്രപരിശോധനയുടെ സംസ്ഥാനതല ഉദ്ഘാടനം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമീഷണര്‍ ഓഫിസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.