ഇരുതലമൂരി ഇനത്തിലെ പാമ്പുകളെ വില്ക്കാന് ശ്രമിച്ച കേസുമായി ഏഴു പേരെ പൊലീസും വനപാലകരും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞ ദിവസം നാലു പേരെ പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച വിവരം മറ്റു മൂന്നു പേരെ കൂടി വലയിലാക്കാന്‍ സഹായിച്ചു.
മീന്മുട്ടി കിഴക്കുംകര വീട്ടില്‍ മണിയന് എന്ന സദാശിവന്, വിതുര മേമല തള്ളച്ചിറ മെരിലാന്റ് വീട്ടില്‍ സുനില്‍ രാജ്, പാലോട് ഇടക്കോളനി ഗ്രേസ് വില്ലയിലെ അന്‍വര്‍ ഖാന് എന്നിവരാണു പാലോട് റേഞ്ച് ഓഫീസര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള വനപാലകരുടെ വലയിലായത്. പ്രതികലെ കോടതി റിമാന്‍ഡ് ചെയ്തു.